സാധാരണയായി എല്ലാവരും മീൻ എണ്ണയിൽ ആണ് വറുത്തെടുക്കുന്നത്. എണ്ണയിലിട്ടാൽ മീൻ നല്ല കറുമുറ കിട്ടും. എന്നാൽ ഇനി മീൻ വറക്കാൻ എണ്ണയുടെ ആവശ്യമില്ല. വെള്ളത്തിലിട്ട് മീൻ വറുത്തെടുക്കാം. എങ്ങനെയാണ് വെള്ളത്തിലിട്ടു മീൻ വറുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ മീൻ മസാല പുരട്ടി വെക്കണം.
അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകം, ഒരു ടീസ്പൂൺ കുരുമുളക്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മസാല കൂട്ട് എടുത്തു വച്ചിരിക്കുന്ന മീനിലേക്ക് നന്നായി പുരട്ടി അര മണിക്കൂർ നേരത്തേക്ക് മാറ്റി വയ്ക്കുക. ഇനി എങ്ങനെയാണ് വറുത്തെടുക്കുന്നത് എന്ന് നോക്കാം.
അതിനായി മീനിൽ നിന്നും ലഭിക്കുന്ന നെയ്യ് കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. ശേഷം മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം ചൂടാക്കി വൃത്തിയാക്കി വെച്ച നെയ്യ് ഇട്ടു കൊടുത്ത് തിളപ്പിച്ചെടുക്കുക. നെയ്യ് നന്നായി അലിഞ്ഞ് അതിൽനിന്നും എണ്ണ എല്ലാം തെളിഞ്ഞു വരുന്നതു വരെ വറ്റിച്ചെടുക്കുക. അതിനുശേഷം മസാല പുരട്ടി മാറ്റിവെച്ച ഓരോ മീൻ എടുത്തു നെയ്യിലേക്ക് ഇട്ടുകൊടുത്ത് വറുത്തെടുക്കുക.
മീനിനെ തിരിച്ചും മറിച്ചുമിട്ട് നന്നായി മൊരിച്ചെടുക്കുക. സാധാരണയായി മത്തി മീനിലാണ് കൂടുതൽ നെയ്യ് കാണുന്നത്. ഈ നെയ്യിൽ ശരീരത്തിന് ആവശ്യമായ ഓമേക ത്രീ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ മീൻ പൊരിച്ചെടുക്കുന്നത് ശരീരത്തിന് വളരെയധികം നല്ലതാണ്. ഈ രീതിയിൽ ഇനി എണ്ണയില്ലാതെ തന്നെ മീൻ വറുത്തെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.