എന്ന എല്ലാ വീടുകളിലും ഗ്യാസ് അടുപ്പ് ഉപയോഗിയ്ക്കുന്നവരാണ്. ഗ്യാസ് ഉപയോഗിക്കുന്ന വീട്ടമ്മമാർ നേരിടുന്ന ഒരു പ്രശ്നമാണ് അഴുക്ക് പിടിച്ച ഗ്യാസ് ബർണർ. പാല് തിളച്ചു പൊന്തിയും കറികൾ ആയും പെട്ടെന്ന് തന്നെ ഗ്യാസ് ബർണർ അഴുക്ക് പിടിക്കുന്നു. അഴുക്കുപിടിച്ച ബർണർ ഉപയോഗിച്ചാൽ വളരെയധികം ഗ്യാസ് നഷ്ടമാകുന്നു.
ഈ പ്രശ്നങ്ങൾ വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാം. ഇനി ബർണർ വൃത്തിയാക്കുന്നതിന് ഒരുപാട് പൈസയൊന്നും ചെലവാക്കേണ്ടതില്ല. വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് 5 മിനിറ്റിൽ തന്നെ ബർണർ വൃത്തിയാക്കി എടുക്കാം. അതിനായി ആദ്യം തന്നെ ഒരു ചില്ലുപാത്രം എടുക്കുക. അതിലേക്ക് ചൂടുവെള്ളം ഒഴിക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ, നാലു തുള്ളി ഹാർപിക്, ഒരു ടീസ്പൂൺ സിട്രിക് ആസിഡ് എന്നിവ ചേർത്തതിനുശേഷം അഴുക്ക് പിടിച്ച ഗ്യാസ് ബർണർ അതിലേക്ക് ഇട്ട് കൊടുക്കുക. കുറഞ്ഞസമയം കൊണ്ട് തന്നെ ബർണർ എല്ലാം വൃത്തിയായി കിട്ടുന്നതാണ്. ഇതേ ലായിനി ഉപയോഗിച്ചുകൊണ്ട് ഗ്ലാസിന്റെ അഴുക്കുപിടിച്ച് ഏതു ഭാഗമാണെങ്കിലും വൃത്തിയാക്കി എടുക്കാം.
അഞ്ചു മിനിറ്റിനു ശേഷം ഗ്യാസ് ബർണർ ലായിനിയിൽ നിന്നും പുറത്തെടുത്തു ഒരു സ്ക്രബർ ഉപയോഗിച്ചോ അല്ലെങ്കിൽ ഒരു ബ്രഷ് ഉപയോഗിച്ചോ നന്നായി ഉരച്ചു വൃത്തിയാക്കി എടുക്കാം. ആവശ്യമെങ്കിൽ ബർണറിനു മുകളിൽ കുറച്ച് ഹാർപ്പിക്ക് കൂടി ഒഴിച്ച് നന്നായി വൃത്തിയാക്കി എടുക്കാം. ഈ രീതിയിൽ വീട്ടിൽ തന്നെ ഗ്യാസ് നല്ല വൃത്തിയാക്കി എടുക്കാൻ സാധിക്കും. അതിനായി പൈസ ചെലവാക്കേണ്ടതില്ല. ഇതിലൂടെ വീട്ടമ്മമാർക്ക് ഗ്യാസ് ലാഭിക്കാനും സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.