വെള്ള വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറ കളയുവാൻ വളരെ പ്രയാസമാണ്. എത്ര തന്നെ ഉരച്ചാലും ഡിറ്റർജന്റ് ഉപയോഗിച്ചാലും കറ പൂർണമായും പോകണമെന്നില്ല. ഫംഗ്ഷനിലും മറ്റു ഉപയോഗിക്കുന്ന ഡ്രസ്സുകൾ ആണെങ്കിൽ ഒരുപാട് ഉരയ്ക്കുവാനും പറ്റില്ല. ഇവിടെ വെള്ള വസ്ത്രങ്ങളിൽ പിടിച്ചിരിക്കുന്ന കറ കളയുന്നതിനുള്ള വ്യത്യസ്തമായ ടിപ്പുകൾ നൽകുന്നു ഈയൊരു രീതി പരീക്ഷിക്കുന്നതിലൂടെ വളരെ.
ഈസിയായി തന്നെ വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറയും അഴുക്കും കളയാവുന്നതാണ് കൂടാതെ വസ്ത്രങ്ങൾക്ക് തിളക്കവും ലഭിക്കുന്നു. വസ്ത്രങ്ങൾ കുറെ നാൾ ഉപയോഗിച്ചു കഴിയുമ്പോൾ അതിൻറെ സോഫ്റ്റ്നസ് നഷ്ടപ്പെട്ട് വളരെ കട്ടിയായി മാറാറുണ്ട് ഈയൊരു രീതി ട്രൈ ചെയ്യുന്നതിലൂടെ ആ ഒരു പ്രശ്നവും പരിഹരിക്കാം. ഇതിനായി ആദ്യം തന്നെ ഒരു ബക്കറ്റിൽ ചൂടുള്ള വെള്ളം എടുക്കുക, അതിലേക്ക് അല്പം.
നാരങ്ങാനീര് ചേർത്ത് കൊടുക്കുക. വെള്ളം നിറത്തിലുള്ള വസ്ത്രങ്ങൾ കഴുകുമ്പോൾ നാരങ്ങാനീര് ഉപയോഗിക്കുകയാണെങ്കിൽ അതിൻറെ ബ്രൈറ്റ്നസ് അല്പം വർദ്ധിക്കും. പിന്നീട് അതിലേക്ക് കുറച്ചു വിനാഗിരി കൂടി ചേർത്തു കൊടുക്കണം. ഇവ രണ്ടും വളരെ നല്ല ക്ലീനിങ് ഏജന്റുകളാണ്. ഇവ രണ്ടും നന്നായി യോജിപ്പിച്ച് അതിലേക്ക് നമ്മൾ ഉപയോഗിക്കുന്ന ഏതെങ്കിലും ഡിറ്റർജന്റ് കൂടി ചേർത്തു കൊടുക്കുക.
നല്ല വില കൂടിയ ഡ്രസ്സ് ആണെങ്കിൽ ഡിറ്റർജൻറ്റിനും പകരം ഷാംപൂ ചേർത്തു കൊടുത്താൽ മതിയാകും. ഏകദേശം 10 മിനിറ്റോളം സമയം ഇതിലേക്ക് തുണി മുക്കി വയ്ക്കുക അതിനുശേഷം കൈ ഉപയോഗിച്ച് കഴുകിയാൽ തന്നെ തുണികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറയും അഴുക്കും നീങ്ങി കിട്ടും കൂടാതെ അതിൻറെ തിളക്കവും വീണ്ടെടുക്കാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.