മിക്ക വീടുകളിലെയും ശല്യക്കാരാണ് പാറ്റകളും പല്ലികളും ഇവയെ തുരത്തുന്നതിനായുള്ള മൂന്നു വ്യത്യസ്ത ടിപ്പുകൾ ആണ് ഈ വീഡിയോയിൽ പറയുന്നത്. ഇവയുടെ ശല്യം ഇല്ലാതാക്കുന്നതിന് നിരവധി ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ ലഭ്യമാണ് എന്നാൽ ഇവ ഉപയോഗിക്കുന്നത് വളരെ ശ്രദ്ധിച്ചു വേണം പ്രത്യേകിച്ചും കുട്ടികളുള്ള വീടുകൾ ആണെങ്കിൽ ഇത്തരം ഉൽപ്പന്നങ്ങൾ അവർ കാണാതെ തന്നെ സൂക്ഷിച്ചു വയ്ക്കേണ്ടതുണ്ട് നമ്മുടെ.
വീട്ടിൽ സാധാരണ ആയിട്ടുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് ഇവയെ തുരത്തുവാൻ സാധിക്കും. വളരെ എളുപ്പത്തിൽ യാതൊരു ചെലവുമില്ലാതെ നമ്മുടെ അടുക്കളയിലുള്ള മൂന്ന് സാധനങ്ങൾ ഉപയോഗിച്ച് നമുക്കിത് ചെയ്തെടുക്കാം. ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് സവാളയുടെയും വെളുത്തുള്ളിയുടെയും തൊലികൾ ഇട്ടു കൊടുക്കുക. നമ്മൾ വെറുതെ കളയുന്ന ഈ തൊലികൾ.
നമുക്ക് ഇത്തരത്തിൽ ഉപയോഗിക്കാവുന്നതാണ്. പിന്നീട് ആവശ്യമായിട്ടുള്ളത് മുട്ടയുടെ തോടുകളാണ്. ഇവിടെ യാതൊരു സാധനവും കടയിൽ നിന്ന് കാശുകൊടുത്ത് വാങ്ങിക്കേണ്ടതില്ല നമ്മൾ വെറുതെ വലിച്ചെറിഞ്ഞു കളയുന്ന സാധനങ്ങൾ ഇത്തരത്തിൽ ഉപയോഗിക്കാം. ഇവ ചേർത്ത് വെള്ളം നല്ലപോലെ തിളപ്പിച്ച് എടുക്കണം അതിലെ മുഴുവൻ സത്തും വെള്ളത്തിലേക്ക് ഇറങ്ങുന്നത് വരെ തിളപ്പിക്കുക. ഈ ഒരു സൊല്യൂഷൻ.
ഉപയോഗിച്ച് നമ്മുടെ വീട്ടിലുള്ള പാറ്റ പല്ലി ഉറുമ്പ് തുടങ്ങിയവയെല്ലാം എളുപ്പത്തിൽ തന്നെ തുരുത്തി ഓടിക്കുവാൻ സാധിക്കും. വെള്ളം ചൂടാറിയതിനു ശേഷം അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ഇനി ആ വെള്ളത്തിലേക്ക് കുറച്ച് ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കണം. ഇവയെല്ലാം നല്ലപോലെ യോജിപ്പിച്ച് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി വയ്ക്കുക. തുടർന്ന് ഇതിനെക്കുറിച്ച് മനസ്സിലാക്കാൻ വീഡിയോ കാണാം.