തുള്ളി തുള്ളിയായി വരുന്ന വെള്ളം ഇനി ഒരു പ്രശ്നമല്ല

ഏതൊരു വസ്തുവിനും ഒരു കാലാവധി ഉണ്ട് എന്ന രീതിയിൽ തന്നെ നമ്മുടെ വീട്ടിൽ ചെയ്യുന്ന പ്ലംബിംഗ് വയറിങ് പോലുള്ള കാര്യങ്ങൾക്കും ഈ ഒരു കാലാവധി ഉണ്ട്. ഇങ്ങനെ നിങ്ങളുടെ വീട്ടിലും കാലാവധി അനുസരിച്ച് ചെയ്യുന്ന പ്ലംബിംഗ് വയറിങ് പോലുള്ള കാര്യങ്ങളെ വളരെ വൃത്തിയായി തന്നെ നാം കൊണ്ടുനടക്കുകയാണ് എങ്കിൽ പോലും കുറച്ചുനാളുകൾ കഴിയുമ്പോൾ ഇതിൽ ചെറിയ കംപ്ലൈന്റുകൾ കണ്ടു തുടങ്ങുന്നത് സാധാരണമാണ്.

   

ഇങ്ങനെ നമ്മുടെ വീട്ടിലും അടുക്കളയിൽ ഉപയോഗിക്കുന്ന പൈപ്പിൽ ആയിരിക്കും ഏറ്റവും കൂടുതലായും ഏറ്റവും ആദ്യമേ തന്നെ പ്രശ്നങ്ങൾ കണ്ടു തുടങ്ങുന്നത്. അടുക്കളയിൽ ഉപയോഗിക്കുന്ന പൈപ്പ് എത്രതന്നെ ഓഫ് ആക്കിയാലും ഇതിനകത്ത് നിന്നും തുള്ളി തുള്ളിയായി വെള്ളം വീണ് പോകുന്ന ഒരു അവസ്ഥയോ പൈപ്പ് എത്രതന്നെ അടച്ചാലും ഇതിന്റെ വെള്ളം നിൽക്കാതെ പോയിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയോ ഉണ്ടാകുന്നതാണ് സാധാരണയായി കാണാറുള്ളത്.

നിങ്ങളുടെ വീട്ടിലും അടുക്കളയിൽ ഉപയോഗിക്കുന്ന പൈപ്പ് ഈ രീതിയിലാണ് പ്രവർത്തിക്കുന്നത് എങ്കിൽ ഉറപ്പായും ഇത് നിങ്ങളും ഒന്ന് ചെയ്തു നോക്കൂ. അടുക്കള ഉപയോഗിക്കുന്ന സ്ത്രീകൾക്ക് മറ്റാരുടെയും സഹായമില്ലാതെ വളരെ എളുപ്പത്തിൽ ഇക്കാര്യം ചെയ്യാൻ സാധിക്കും. ഇതിനായി ആദ്യമേ പൈപ്പിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയിരിക്കുക എന്നതാണ് ചെയ്യേണ്ടത്.

പൈപ്പിന്റെ തിരിക്കുന്ന ഭാഗത്ത് ഇതിനെ രണ്ടുമൂന്നു ജോയിന്റുകൾ ഉണ്ട് എന്നതുകൊണ്ട് ഇവയ്ക്ക് ഉണ്ടാകുന്ന ലൂസ് കണക്ഷൻ ആണ് ഇങ്ങനെ വെള്ളം ലീക്ക് ആയി കൊണ്ടിരിക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നത്. എന്നാൽ ഈ ഭാഗം ഉള്ളിലേക്ക് നല്ലപോലെ ഒന്ന് അമർത്തി കൊടുത്താൽ തന്നെ ഈ പ്രശ്നം പെട്ടെന്ന് പരിഹരിക്കാം.