ഇനിയും പത്തിരി കുഴച്ച് കൈ കഴക്കില്ല, ഇതിന് ഇത്രയും ഒരു എളുപ്പവഴി ഉണ്ടെന്ന് അറിയാമോ

നൈസ് അരിപ്പത്തിരി നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാണല്ലോ. എന്നാൽ ഇത് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടാണ് പലരെയും ഇത് ഉണ്ടാക്കുന്നതിൽ നിന്ന് മാറ്റി നിർത്തുന്നത്. അരിപ്പത്തിരി ഇനി ഉണ്ടാക്കാൻ വളരെ എളുപ്പം സാധിക്കും. ഇതൊന്ന് ശ്രദ്ധിക്കൂ. കുക്കറിലാണ് അരിപ്പത്തിരി ഉണ്ടാക്കാൻ പോകുന്നത്. കുക്കറിൽ ഒരു കപ്പ് പൊടിക്ക് ഒന്നര കപ്പ് വെള്ളം എന്ന കണക്ക് എടുത്ത് തിളപ്പിച്ച് അതിലേക്ക് ആവശ്യത്തിന് ഉപ്പും നെയ്യ് അല്ലെങ്കിൽ എണ്ണയും ചേർക്കുക.

   

വെള്ളം നന്നായി തിളച്ചാൽ അതിലേക്ക് അരിപ്പൊടി ഇടുക. ഇത് നന്നായി ഇളക്കി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക. ചൂടോടെ തന്നെ ഇത് മൂടി വയ്ക്കുക . അരമണിക്കൂറിനു ശേഷം തുറന്നാൽ മതിയാകും. ഇങ്ങനെ തുറന്നതിനു ശേഷം പൊടി കൈ കൊണ്ട് നന്നായി കുഴച്ച് ചെറിയ ചെറിയ ഉരുളകളാക്കി മാറ്റുക. ഇത് ചപ്പാത്തി പലകയിൽ വെച്ച് പരത്തി എടുക്കുകയോ ചപ്പാത്തി മേക്കറിൽ വച്ച് ചുട്ടെടുക്കുകയോ ചെയ്യാം.

ഇങ്ങനെ ചെയ്യുന്നതിലൂടെ വളരെ എളുപ്പത്തിൽ നമുക്ക് നൈസ് പത്തിരി തയ്യാറാക്കാം. കഴിക്കാൻ ഒരുപാട് രുചിയുള്ള ഒന്നാണ് എങ്കിലും ഇത് ഉണ്ടാക്കിയെടുക്കുക അല്പം പ്രയാസമുള്ള ജോലിയാണ് എന്നതുകൊണ്ട് തന്നെ പലരും അരിപ്പത്തിരി ഉണ്ടാക്കാൻ മടിച്ചു നിൽക്കാറുണ്ട്. ഇത് ഉണ്ടാക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ.

പ്രയാസം അനുഭവപ്പെടുന്നത് അരി കുഴച്ച് പരുവമാക്കിയെടുക്കാൻ തന്നെയാണ്. അതുകൊണ്ട് നിങ്ങളും ഇനി ഈ രീതിയിലുള്ള ഒരു ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണ് എങ്കിൽ ഉറപ്പായും വലിപ്പത്തിൽ ഇനി ഈ പറയുന്ന രീതിയിൽ ഉണ്ടാക്കി നോക്കൂ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.