കയ്യിലുള്ള സാധനങ്ങൾ വെച്ച് ഈസിയായി ആർക്കും ഉണ്ടാക്കാം ഇത്

കേക്ക് കഴിക്കുക എന്നത് ഒരുപാട് ആഗ്രഹമുള്ള ആളുകളുണ്ട്. എങ്കിലും ചിലപ്പോൾ ഒക്കെ ഇത് വാങ്ങിക്കാൻ പ്രയാസം ഉണ്ടാകുന്ന അവസരങ്ങൾ ഉണ്ട്. എന്നാൽ നിങ്ങൾക്ക് കേക്ക് വളരെ എളുപ്പത്തിൽ നിങ്ങളുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഉണ്ടാക്കാവുന്നതാണ്. നിങ്ങളുടെ വീട്ടിൽ തന്നെയുള്ള വസ്തുക്കൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാം.

   

രുചികരമായ ഈ കേക്ക് നിങ്ങളുടെ മനസ്സിനെ ഒരുപാട് സന്തോഷിപ്പിക്കും. ഇതിനായി ഒരു മിക്സി ജാറിലേക്ക് മൂന്ന് മുട്ടയും മുക്കാൽ ഗ്ലാസ് പഞ്ചസാര ചേർത്ത് നല്ലപോലെ പൊടിച്ച് മിക്സ് ചെയ്ത് എടുക്കാം. ശേഷം ഇതിലേക്ക് അല്പം വാനില എസൻസും കൂടി ചേർത്തു കൊടുക്കാം. മറ്റൊരു പാത്രത്തിലേക്ക് ഒന്നര ഗ്ലാസ് ഗോതമ്പ് പൊടിയും.

ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ അര ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് നല്ലപോലെ അരിച്ച് യോജിപ്പിച്ച് എടുക്കാം. ശേഷം നേരത്തെ തയ്യാറാക്കിയ മുട്ട മിക്സിലേക്ക് ഇത് ചേർത്ത് യോജിപ്പിക്കാം. കാൽ ഗ്ലാസ് സൺഫ്ലവർ ഓയിലും കൂടി ചേർത്ത് ഈ മിക്സ് ഒരു അലുമിനിയം പാത്രത്തിലേക്ക് ഒഴിക്കാം. ഒരു പഴയ നോൺസ്റ്റിക് പാൻ ഗ്യാസിൽ വച്ച് നല്ലപോലെ ചൂടാക്കുക.

തീ കുറച്ചു വെച്ചതിനുശേഷം നേരത്തെ അലുമിനിയം പാത്രത്തിൽ ഒഴിച്ച് മിക്സ് പാത്രത്തിന് മുകളിലായി വെച്ചുകൊടുക്കാം. അരമണിക്കൂർ കൊണ്ട് നിങ്ങൾക്ക് രുചികരമായ കേക്ക് തയ്യാറായി കിട്ടും. ഇനി കേക്ക് കഴിക്കാൻ ആഗ്രഹമുള്ളപ്പോൾ ഇങ്ങനെ ചെയ്താൽ മതി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.