കുക്കർ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ഇന്ന് ഒരു വീട്ടിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒരു പാത്രം കുക്കർ തന്നെ ആയിരിക്കും. ചോറ് വയ്ക്കുന്നതിനും കറി വയ്ക്കുന്നതിനും കേക്ക് ഉണ്ടാക്കുന്നതിനും ഇന്ന് കുക്കർ തന്നെയാണ് എല്ലാവരും ഉപയോഗിക്കുന്നത്. പ്രധാനമായും വീടുകളിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ഈ കുക്കറിന്റെ ഉപയോഗശമയത്ത് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.

   

പ്രത്യേകിച്ചും ഒരു കുക്കർ ഉപയോഗിക്കുന്ന സമയത്ത് കുക്കറിന്റെ വിസിൽ വയ്ക്കുന്ന ഭാഗത്തുള്ള ദ്വാരങ്ങൾ അടങ്ങിയിട്ടില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. എങ്ങനെ ദ്വാരങ്ങൾ അടഞ്ഞിരിക്കുന്നു എങ്കിൽ വലിയ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ഈ ദ്വാരങ്ങളും വിസിലും അഴുക്കോ മറ്റോ പിടിച്ച് അടഞ്ഞിട്ടില്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം അടുപ്പിൽ വയ്ക്കുക.

ചില സാഹചര്യങ്ങളിൽ കുക്കറിന്റെ വാഷ് ലൂസായി പോകുന്ന അവസരങ്ങൾ ഉണ്ടാകാറുണ്ട്. ഈ സമയത്ത് തിളച്ച വെള്ളത്തിലിട്ട് വാഷ് ഒന്ന് തിളപ്പിച്ച് എടുക്കുക ചെയ്താൽ ഇത് പെട്ടെന്ന് ടൈറ്റായി കിട്ടും. കുക്കറിന്റെ പിടി ലൂസായ സമയങ്ങളിൽ അവിടേക്ക് അല്പം സൂപ്പർ ഗ്ലൂ അല്ലെങ്കിൽ പശ ഒഴിച്ച് ശേഷം ഒരു സ്ക്രൂഡ്രൈവർ വെച്ച് ടൈറ്റ് ചെയ്യുക.

അരി വേവിക്കുന്ന സമയത്ത് അരി തിളച്ചതിനു ശേഷം മാത്രം മൂടി, വിസിൽ വയ്ക്കുകയാണ് എങ്കിൽ ഒരിക്കലും ഇത് തിളച്ച് പുറത്തേക്ക് പോകില്ല. കുക്കർ വല്ലാതെ അഴുക്കുപിടിച്ച സാഹചര്യങ്ങളിൽ ബേക്കിംഗ് സോഡാ വിനാഗിരി ചെറുനാരങ്ങ എന്നിവ ചേർത്ത് മിക്സ് ഉപയോഗിച്ച് ഒന്ന് ഉരച്ചെടുക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് ഭംഗിയായി കിട്ടും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.