ഈന്തപ്പഴവും പച്ചമുളകും ഇങ്ങനെ ചെയ്താൽ, ഇനി ഒരു പറ ചോറുണ്ണാൻ ഇതു മതി

വിദേശ നാടുകളിൽ നിന്നും ആരെങ്കിലും നാട്ടിലേക്ക് വരുമ്പോൾ മിക്കവാറും ആദ്യം കൊണ്ടുവരുന്നത് ഈത്തപ്പഴം തന്നെ ആയിരിക്കും. ഇന്ന് നമ്മുടെ നാട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നുതന്നെയാണ് ഈന്തപ്പഴം. ഈ ഈന്തപ്പഴം ഒരു പഴം മാത്രമായാണ് നാം ഉപയോഗിക്കാറുള്ളത്. എന്നാൽ ഒരു പറ ചോറുണ്ണാൻ ഏറ്റവും രുചികരമായി ഇതുകൊണ്ട് അച്ചാർ ഉണ്ടാക്കാം എന്ന് പലർക്കും അറിവില്ല.

   

വളരെ രുചികരമായ ഈ അച്ചാർ ഉണ്ടാക്കാൻ ഈന്തപ്പഴവും അല്പം പച്ചമുളകും ആവശ്യമാണ്. ഒരു ക്ഷീണച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് അതിലേക്ക് അല്പം കടുക് ഇട്ട് പൊട്ടിക്കുക. അച്ചാറിനെ കൂടുതൽ ടേസ്റ്റ് ഉണ്ടാകാൻ എപ്പോഴും നല്ലെണ്ണ തന്നെയാണ് നല്ലത്. ഇതിനുശേഷം അല്പം വെളുത്തുള്ളി ഇഞ്ചി കറിവേപ്പില 4 വറ്റൽമുളക് എന്നിവയെറ്റ് നല്ലപോലെ വഴറ്റിയെടുക്കാം.

ഇതിലേക്ക് 2 ടീസ്പൂൺ അളവിൽ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് ഇളക്കാം. ശേഷം 13 പച്ചമുളക് ഇതിലേക്ക് നടു കീറി ഇട്ടു കൊടുക്കാം. ഇത് നന്നായി വഴറ്റിയെടുത്ത ശേഷം അര ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് 20 ഈന്തപ്പഴം കുരുകളഞ്ഞ് നടുകെ പൊളിച്ച് ഇടാം.

ഈന്തപ്പഴം വെള്ളത്തിൽ നല്ലപോലെ തിളച്ചു വരുന്ന സമയത്ത് ഇതിലേക്ക് രണ്ടുമൂന്നു ടീസ്പൂൺ അളവിൽ വിനാഗിരിയും ചേർത്ത് ഇളക്കാം. ആവശ്യത്തിന് ഉപ്പും ചേർക്കാം. വെള്ളം അധികം ഉണ്ട് എങ്കിൽ നന്നായി ഒന്ന് വറ്റിച്ചെടുക്കണം. അല്പം കായപ്പൊടി കൂടി ഇതിനു മുകളിലായി തൂവി കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.