മലബന്ധം മാറി ഇനി എല്ലാം നല്ല സുഖമായി പോകാൻ ഇങ്ങനെ ചെയ്യൂ

മലബന്ധം എന്ന ബുദ്ധിമുട്ട് നമ്മുടെ ശരീരത്തിൽ വന്ന ചേർന്നാൽ ഒരുപാട് ആരോഗ്യ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ദിവസത്തിൽ ഒരുതവണയെങ്കിലും ദഹനം സംഭവിക്കാതെ വരുമ്പോൾ ഒരുപാട് നെറ്റിൽ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കേണ്ട അവസ്ഥ ഉണ്ടാകാം. ദിവസവും നിങ്ങൾക്ക് ശരിയായി ബാത്റൂമിൽ പോകുന്ന ശീലം ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്.

   

ഇത്തരത്തിൽ ഏതെങ്കിലും ഭക്ഷണങ്ങൾ കഴിച്ചതിന്റെയോ ആരോഗ്യ പ്രശ്നങ്ങളുടെയോ ഭാഗമായി മലബന്ധം എന്ന ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ഇതിനെ വളരെ പെട്ടെന്ന് പരിഹരിക്കുന്നതിന് ചില എളുപ്പ വഴികൾ പരിചയപ്പെടാം. നിങ്ങൾക്ക് എളുപ്പത്തിൽ മലബന്ധത്തിന് മാറ്റിയെടുക്കാൻ അര ഗ്ലാസ് തൈരിലേക്ക് അര ടീസ്പൂൺ ചെറുനാരങ്ങാ നീരും അര ടീസ്പൂൺ കുരുമുളകുപൊടിയും കൂടി ചേർത്ത് യോജിപ്പിച്ച് ദിവസത്തിൽ രണ്ടോ മൂന്നോ തവണയായി കുടിക്കാം.

രാവിലെ എഴുന്നേറ്റ് ഉടനെ ചൂടുള്ള വെള്ളത്തിൽ ചെറുനാരങ്ങ നീര് പിഴിഞ്ഞ് ചേർത്തു കുടിക്കുന്നതും മലബന്ധം മാറാൻ സഹായിക്കും. ചെറുനാരങ്ങ നീരും കടുക്കയും ചേർത്ത് കഴിക്കുന്നതും ഗുണം ചെയ്യും. തിളപ്പിച്ച പാലിലേക്ക് അല്പം ആവണക്കെണ്ണ ചേർത്ത് കുടിക്കുന്നതും ഗുണം ചെയ്യും. ഉണക്കമുന്തിരി തലേദിവസം രാത്രിയിൽ വെള്ളത്തിൽ കുതിർത്തു വച്ച് രാവിലെ വെറും വയറ്റിൽ ഇത് കഴിച്ചാൽ മലബന്ധം പെട്ടെന്ന് മാറും.

രാത്രി കിടക്കുന്നതിനു മുൻപായി ഒരു ടീസ്പൂൺ നെയ്യ് കഴിച്ച് അതിനുമുകളിൽ ചെറു ചൂടുള്ള വെള്ളം കുടിച്ചാൽ രാവിലെ നല്ല ശോധന ലഭിക്കും. കറ്റാർവാഴ ജെല്ല് കഴിക്കുന്നതും ശോധനയ്ക്ക് ഗുണം ചെയ്യും. ധാരാളം ഫൈബർ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും വെള്ളവും കൃത്യമായി കുടിക്കുന്നതും ദഹന പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.