നിങ്ങളുടെ കൈകളിൽ ഈ ഭാഗത്ത് തരിപ്പും മരവിപ്പും അനുഭവപ്പെടുന്നുണ്ടോ

പ്രധാനമായും ഇന്ത്യയിൽ ഒരുപാട് ആളുകൾ ഇന്ന് അനുഭവിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് കൈകളിലും കാലുകളിലും രാവിലെ ഉണരുന്ന സമയത്ത് എപ്പോഴെങ്കിലും ജോലികൾ ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ഇടയിലും തരിപ്പ് മരവിപ്പ് എന്നിവ ഉണ്ടാക്കുന്നത്. ഇത്തരത്തിൽ കൈകാലുകൾ കഴിക്കുന്നതിന്റെ ഭാഗമായി ആളുകൾക്ക് ഒരു ജോലിയും ശരിയായി ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥകൾ ഉണ്ടാകുന്നു.

   

ഐടി മേഖലകളിൽ ജോലിചെയ്യുന്ന ആളുകൾക്ക് മാത്രമല്ല പല ജോലി മേഖലകളിൽ ഉള്ളവർക്കും ഇതേ പ്രശ്നം തന്നെ അനുഭവപ്പെടാം. പ്രധാനമായും കയ്യിലെ ജോയിന്റുകളിലാണ് ഈ വേദന അധികവും കാണാറുള്ളത്. കൈകാലുകൾക്ക് ജോയിന്റുകളുടെ ഇടയിൽ ഉണ്ടാകുന്ന ഇത്തരം തരിപ്പ് മരവിപ്പ് എന്നീ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നത് ഈ ജോയിന്റുകൾക്കെല്ലാം ഇടയിൽ എല്ലുകൾക്ക് കൂടിച്ചേരൽ ഉണ്ടായി.

ഇതിനിടയിൽ ഞരമ്പുകൾ കുടുങ്ങിപ്പോകുന്ന അവസ്ഥയുടെ ഭാഗമായിട്ടാണ്. ഇത്തരത്തിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട രോഗാവസ്ഥയാണ് കാർപ്പൽ ട്ടണൽ സിൻഡ്രം. ഇങ്ങനെ കാർബൺ എന്ന അവസ്ഥയിലെ ഭാഗമായി ആളുകൾക്ക് കൈകൊണ്ട് എന്തെങ്കിലും ഒരു ബലത്തോടെ എടുക്കാൻ പോലും സാധിക്കാത്ത അവസ്ഥ ഉണ്ടാകാം. ചെറിയ രീതിയിലുള്ള വ്യായാമങ്ങളും സ്ട്രെച്ചിങ് എക്സർസൈസുകളും ഈ അവസ്ഥയെ മറികടക്കാൻ സഹായിക്കും.

മാത്രമല്ല എപ്പോഴും കൈകൾക്ക് ഒരേ രീതിയിൽ ഉള്ള ജോലി ചെയ്യുന്ന ആളുകളാണ് എങ്കിൽ ഇടയ്ക്ക് റസ്റ്റ് കൊടുത്തുകൊണ്ട് കൈകളെ ഓപ്പോസിറ്റ് ദിശയിലേക്ക് സ്ട്രെച്ച് ചെയ്തു കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് ഈ വേദന തരിപ്പ് മരവിപ്പ് എന്നിവ ഇല്ലാതാക്കാൻ സഹായിക്കും. നല്ല ജീവിതരീതിയും ഭക്ഷണക്രമവും ആരോഗ്യ ശീലവും എല്ലാം ഇത്തരം പ്രശ്നങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കാം. തുടർന്ന് വീഡിയോ കാണാം.