തലയിലെ മുടികൊഴിച്ചിലും താരം പ്രശ്നങ്ങളുമായി മുടി കൊഴിഞ്ഞുപോയ വിഷമം കൊണ്ട് പ്രയാസപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ടാകും. എന്നാൽ നിങ്ങളുടെ മുടിയുടെ വളർച്ച ഇരട്ടിയാക്കാനും കൂടുതൽ ആരോഗ്യമുള്ള കറുത്ത മുടിയഴക് സ്വന്തമാക്കുന്നതിനും ഈ ഒരു രീതി പരീക്ഷിച്ചു നോക്കാം. പ്രധാനമായും നിങ്ങളുടെ മുടിയുടെ ആരോഗ്യവും അഴകും വർദ്ധിപ്പിക്കുന്നതിന് എണ്ണ കാച്ചി ഉപയോഗിക്കാം.
ഇങ്ങനെ എണ്ണ കാച്ചുന്ന സമയത്ത് അതിലേക്ക് ഇല കൂടി ചേർത്താൽ കൂടുതൽ ഫലം കിട്ടും. ഇതിനായി നിങ്ങൾ എടുക്കുന്ന എണ്ണയിലേക്ക് ഈ ഒരു ഇല കൂടി അരച്ച് ചേർത്തു കൊടുക്കാം. കയ്യുന്നി കഞ്ഞുണ്ണി ബ്രിങ്കരാജ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇലയാണ് ഇതിനുവേണ്ടി ഉപയോഗിക്കേണ്ടത്. ഒന്നോ രണ്ടോ പിടിയോളം ഈ ഇലകൾ എടുത്ത് കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം ചേർക്കാതെ മിക്സി ജാറിൽ നല്ലപോലെ അരച്ച് പേസ്റ്റ് ആക്കി എടുക്കാം.
ശേഷം എണ്ണയിൽ ചേർത്ത് നല്ലപോലെ തിളപ്പിച്ച് എടുക്കുക. ഇലകൾ നല്ലപോലെ ഡ്രൈയായി വരുന്ന സമയത്ത് തീ ഓഫ് ആക്കി എണ്ണ തണുക്കാൻ വയ്ക്കണം. നല്ലപോലെ തണുത്ത എണ്ണ ഒരു അരിപ്പയോ തുണിയോ ഉപയോഗിച്ച് ചില്ല് ബോട്ടിലിലേക്ക് അരിച്ച് ഒഴിക്കുക. നിങ്ങൾ സാധാരണ കുളിക്കാൻ ഉപയോഗിക്കുന്ന എണ്ണയോടൊപ്പം.
അല്പം ഇത് ചേർത്ത് യോജിപ്പിച്ച് ഉപയോഗിക്കാം. ഈ എന്ന മാത്രമായും നിങ്ങൾക്ക് തലയിൽ ഉപയോഗിക്കാം. സ്ഥിരമായി ഇത് ഉപയോഗിച്ചാൽ മുടിയുടെ കരുത്തും കറുപ്പും വർദ്ധിക്കും. മുരടിച്ച മുടിയിഴകളെ പോലും കൂടുതൽ നീളം വയ്ക്കുന്നതിന് എണ്ണ ഉപയോഗിക്കുന്നത് സഹായിക്കും. തുടർന്ന് വീഡിയോ മുഴുവനായി കാണാം.