സ്കൂളിൽ പോകുമ്പോഴും റോഡിലൂടെ നടക്കുമ്പോഴും സൈഡിൽ നിൽക്കുന്ന ചെടിയിൽ നിന്നും കായ് പറിച്ച് കളിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഈ കായ പറിച്ച് ഊതി കളിക്കുന്ന ഒരു ശീലം നമുക്കുണ്ടായിരുന്നു. ഞൊട്ടാഞൊടിയൻ എന്നാണ് സാധാരണയായി നാട്ടിൻപുറങ്ങളിൽ ഈ ചെടിയെ പറയാറുള്ളത്. എന്നാൽ പല നാടുകളിലും ഇതിനെ പല പേരുകളിൽ അറിയപ്പെടുന്നുണ്ട്.
നമ്മുടെ നാട്ടിൻപുറങ്ങളിൽ ഏതൊരു കാട്ടുചെടിയാണ് എന്ന് കരുതി പലരും ഇതിനെ വീശി കളയുകയാണ് പതിവ്. യഥാർത്ഥത്തിൽ ഇതിന്റെ ആയുർവേദ ഗുണങ്ങൾ വളരെ വലുതാണ്. ചില ആന്തരിക അവയവങ്ങളുടെ പ്രത്യേകിച്ച് കിഡ്നി ലിവർ പോലുള്ള അവയവങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും ശരീരത്തിൽ പല രീതിയിലും ഇത് മരുന്നായി ഉപയോഗിക്കാറുണ്ട്.
മാത്രമല്ല ബുദ്ധിവികാസത്തിനും ശരീരവളർച്ചയ്ക്കും ഈ കായയുടെ ഗുണം വളരെ പ്രധാനപ്പെട്ടതാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ കായ് കഴിക്കുന്നത് കൊണ്ട് നല്ല പ്രയോജനം ഉണ്ടാകും. നമ്മുടെ നാട്ടിൻപുറങ്ങളിലാണ് ഇതിന് അധികം വില കൊടുക്കാതെ കാണുന്നത്. മറ്റ് വിദേശ നാടുകളിൽ ഗോൾഡൻ ബെറി എന്ന പേരിലാണ് ഇത് ആളുകൾ വാങ്ങി ഉപയോഗിക്കുന്നത്.
വിദേശ നാടുകളിലെ സൂപ്പർമാർക്കറ്റുകളിലും മറ്റും ഇത് ബോക്സുകളിൽ ആക്കി വലിയ വിലക്കാണ് വിൽക്കുന്നത്. വിദേശത്ത് പോകുന്നവരാണ് എങ്കിൽ മാർക്കറ്റുകളിൽ ഇത് കണ്ട് അത്ഭുതപ്പെട്ട് നിൽക്കുന്നത് നമുക്ക് കാണാനാകും. ശാരീരികമായി ഒരുപാട് തരത്തിലുള്ള പ്രയോജനങ്ങൾ ഉള്ള ഈ ചെടി ഇനി നിങ്ങൾ കണ്ടുകഴിഞ്ഞാൽ വിട്ടുകളയരുത്. നിസാരം ഒരു ചെടിയും കായും ആണെങ്കിലും ഇതിന്റെ ആരോഗ്യ ഗുണങ്ങൾ വളരെ വലുതാണ്. അതുകൊണ്ട് ഒന്നിനെയും നിസ്സാരവൽക്കരിക്കരുത്.