തലമുടി നല്ലപോലെ തഴച്ചു വളരണം എന്ന് ആഗ്രഹിക്കാത്ത ആളുകൾ ഉണ്ടാകില്ല. പുരുഷന്മാരെക്കാൾ അധികമായി സ്ത്രീകൾക്ക് മുടിയുടെ കാര്യത്തിൽ അല്പം ശ്രദ്ധ കൂടുതലാണ്. മിക്കവാറും സാഹചര്യങ്ങളിലും ഒരുപാട് ശ്രദ്ധ കൊടുക്കുമ്പോഴാണ് മുടി ഇത്തരത്തിൽ കൊഴിഞ്ഞു പോകാനും ഉള്ള് കുറയാനും സാധ്യത വർദ്ധിക്കുന്നത്. അതുകൊണ്ട് ഒരുപാട് സ്ട്രെസ്സും സ്ട്രെയിനും ഡിപ്രഷൻ പോലുള്ള അവസ്ഥകളും.
ഉള്ളവർ അതിനെ ഒന്ന് പരിമിതപ്പെടുത്താനായി ശ്രമിക്കണം. ഒപ്പം തന്നെ നിങ്ങൾക്ക് ഒരുപാട് ചെലവുകളിൽ ഇല്ലാതെ സ്വന്തം വീട്ടിൽ ഇരുന്നുകൊണ്ട് നിങ്ങൾക്ക് തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന നാച്ചുറൽ ടിപ്പുകളും പരീക്ഷിക്കാം. ഇത്തരത്തിൽ നിങ്ങൾക്ക് പരീക്ഷിച്ചു നോക്കാവുന്ന ഒരു നല്ല നാച്ചുറൽ മാർഗം ഇവിടെ പരിചയപ്പെടാം.
ഇതിനായി നിങ്ങളുടെ വീട്ടിൽ തലേദിവസം കഞ്ഞി വെച്ച് ബാക്കി കഞ്ഞി വെള്ളം എടുത്തു സൂക്ഷിച്ചു വയ്ക്കുക. ഒന്നോ രണ്ടോ ടീസ്പൂൺ ഉലുവ ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് കുതിർത്ത് വയ്ക്കുക. മൂന്നോ നാലോ അല്ലി ചുവന്നുള്ളി തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കാം. ഇവ മൂന്നും ചേർത്ത് മിക്സി ജാറിൽ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. നല്ല കട്ടിയുള്ള കഞ്ഞിവെള്ളം എടുക്കുന്നതാണ് ഉത്തമം.
ഈ പേസ്റ്റ് നിങ്ങൾക്ക് ആഴ്ചയിൽ രണ്ട് തവണയും തലയിൽ തേച്ച് അല്പനേരം റസ്റ്റ് ചെയ്ത ശേഷം നല്ലപോലെ താളി ഉപയോഗിച്ച് കഴുകിക്കളയാം. സോപ്പോ ഷാംപൂ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. ഇങ്ങനെ ഒരു മാസത്തോളം തുടർച്ചയായി ചെയ്താൽ തന്നെ നല്ല റിസൾട്ട് ഉണ്ടാകും. ദിവസവും ഇത് ഉപയോഗിക്കുന്നതുകൊണ്ട് തെറ്റില്ല. ഇത് ഉപയോഗിക്കുന്നതിനു മുൻപ് ചെറുതായി തലയിൽ എണ്ണ പുരട്ടിയിരിക്കണം.