ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ വെള്ളം കുടിക്കണമെന്ന് പലപ്പോഴും പറയാറുണ്ട്. എന്നാൽ നിങ്ങൾ അമിതവണ്ണം ഉള്ള ആളുകളാണ് എങ്കിൽ നിങ്ങളുടെ ശരീരഭാരം കുറയുന്നതിന് വെള്ളം എങ്ങനെ കുടിക്കണം എന്ന് അറിയാമോ. ഇതിനുവേണ്ടി ചൂട് വെള്ളം കുടിക്കണം എന്നതാണ് പ്രത്യേകത.
ഈ ചൂടുവെള്ളം തുടർച്ചയായി 20 ദിവസത്തോളം കുടിച്ച് തന്നെ നിങ്ങൾ ശരീരം ക്ഷീണിക്കും. ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കാനും പി സി ഓ ഡി പ്രശ്നങ്ങളെ ഇല്ലാതാക്കാനും ഈ ചൂട് വെള്ളം കുടിക്കുന്ന രീതി നിങ്ങളെ സഹായിക്കും. ഇതിനുവേണ്ടി ദിവസവും ഏഴു ഗ്ലാസ്സ് ചൂടുവെള്ളമാണ് കുടിക്കേണ്ടത്.
നിങ്ങൾ വ്യായാമം ചെയ്യുന്ന വ്യക്തിയാണ് എങ്കിൽ വ്യായാമത്തിനു മുൻപായി ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ അല്പം തേനും ചെറു നാരങ്ങ നീരും മിക്സ് ചെയ്ത് കുടിക്കാം. 200 മില്ലി വെള്ളമാണ് ഒരു ഗ്ലാസ് വെള്ളമായി എടുക്കേണ്ടത്. നിങ്ങൾക്ക് കുടിക്കാൻ പറ്റുന്ന ചൂടിൽ എടുത്ത് അൽപാല്പമായി സാവധാനം കുടിക്കുക.
ശേഷം പ്രഭാത ഭക്ഷണം കഴിക്കുന്നതിന്റെ അരമണിക്കൂർ മുൻപേ ഒരു ഗ്ലാസ് വെള്ളം തെയനും ചേർന്ന് ചേർക്കാതെ കുടിക്കാം. പ്രഭാത ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം വീണ്ടും ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുക. ഉച്ചഭക്ഷണത്തിന് മുൻപും പിമ്പുമായി ഓരോ ഗ്ലാസ് ചൂടുവെള്ളം അരമണിക്കൂർ ഇടവേളയിൽ കുടിക്കുക. രാത്രി ഭക്ഷണത്തിന് അരമണിക്കൂർ മുൻപ് ഒരു ഗ്ലാസ് ചൂട് വെള്ളം കുടിക്കാം. ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് ചൂട് വെള്ളത്തിൽ ഒരു രണ്ടു ടേബിൾ സ്പൂൺ ചെറുനാരങ്ങാനീര് ചേർത്ത് ഇളക്കി കുടിക്കുക.