പ്രമേഹം എന്ന അവസ്ഥ ശരീരത്തിൽ അല്പം വർദ്ധിച്ചാൽ പോലും ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. പ്രധാനമായും പ്രമേഹം ശരീരത്തിലെ നാഡി ഞരമ്പുകളെയും ശരീരത്തിന്റെ ഓരോ വ്യവസ്ഥയെയും ബുദ്ധിമുട്ടിക്കാറുണ്ട്. നിങ്ങളുടെ ശരീരത്തിൽ പ്രമേഹം ഉണ്ട് എങ്കിൽ ചിലപ്പോഴെങ്കിലും ചില സർജറികളുടെയും മറ്റും ബാധകമായി പ്രമേഹം വളരെ വലിയ തോതിലേക്ക് കുറയ്ക്കേണ്ടതായി വരാറുണ്ട്.
കാരണം പ്രമേഹം വർദ്ധിച്ചു നിൽക്കുന്ന സമയത്ത് ശരീരത്തിൽ ചെയ്യുന്ന സർജറികൾ കൂടുതൽ കോംപ്ലിക്കേഷൻ ഉണ്ടാകും. ചില സാഹചര്യങ്ങളിൽ വ്യക്തിയുടെ ജീവനെ പോലും അപഹരിക്കാൻ ഈ പ്രമേഹം കാരണമാകാറുണ്ട്. അതുകൊണ്ട് ഏതൊരു ഡോക്ടറും ഒരു സർജറി ചെയ്യുന്നതിന് മുൻപ് പ്രമേഹം നോർമൽ ആക്കാൻ പറയാറുണ്ട്.
നിങ്ങൾക്ക് ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം ചില സാഹചര്യങ്ങൾ കൊണ്ട് തന്നെ മുൻപോട്ടുള്ള ജീവിതം കൂടുതൽ ദുസ്സഹമായി മാറാം. കൃത്യമായി 3 മിനിറ്റ് സമയം കൊണ്ട് തന്നെ ഈ പ്രമേഹത്തിന്റെ ലെവലിൽ നോർമൽ ലെവലിലേക്ക് എത്തിക്കാൻ സാധിക്കും. എന്നാൽ ഇത് ഒരുപാട് മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഒരു റിസൾട്ട് ആയിരിക്കില്ല.
കാരണം മൂന്നു മിനിറ്റ് നേരത്തേക്ക് നാം ചെയ്യുന്ന കഠിനമായ നല്ലപോലെ കിതക്കുന്ന രീതിയിലുള്ള വ്യായാമങ്ങൾ കൊണ്ടാണ് പെട്ടെന്ന് ശരീരത്തിൽ പ്രമേഹത്തിന്റെ അളവ് കുറയുന്നത്. നിങ്ങളുടെ പ്രമേഹം 250 ലാണ് നിൽക്കുന്നത് എങ്കിൽ ഈ മൂന്ന് മിനിറ്റ് കൊണ്ട് അതിനെ 200 എത്തിക്കാൻ സാധിക്കും. ഒരിക്കലും നിങ്ങളുടെ ഡോക്ടറെ കബളിപ്പിക്കുന്നതിന് വേണ്ടി ഈ മാർഗ്ഗം സ്വീകരിക്കരുത്. എങ്കിലും ചില സർജറികളുടെ എല്ലാം ഭാഗമായി ചിലപ്പോഴൊക്കെ ഈ മാർഗ്ഗം സ്വീകരിക്കുന്നതുകൊണ്ട് തെറ്റില്ല.