മുഖക്കുരു അത് എത്ര വലുതായാലും നിങ്ങളുടെ വീട്ടിൽ വെച്ച് മാറ്റാം.

ഓരോരുത്തരുടെയും ശരീരപ്രകൃതിയും, അവരുടെ ചർമ്മത്തിന്റെ വ്യത്യസ്തതയും അനുസരിച്ച് ഉണ്ടാകുന്ന മൃഗക്കുരുവിന്റെ വലിപ്പത്തിലും പ്രകൃതിയിലും വ്യത്യാസമുണ്ടായിരിക്കും. മുഖക്കുരു ഉണ്ടാകുമ്പോൾ പലരും ചെയ്യുന്ന ഒരു വലിയ തെറ്റാണ് അത് ഞെക്കി പൊട്ടിക്കുന്ന ഒരു പ്രകൃതി. ഈ മുഖക്കുരു ഞെക്കുന്തോറും അതിനകത്ത് നിന്ന് വരുന്ന സ്ഥലം ചർമ്മത്തിന്റെ മറ്റു ഭാഗങ്ങളിൽ പരന്ന ആ ഭാഗത്ത് കുരുക്കൾ വർധിക്കാൻ ഇടയാക്കും. അതുകൊണ്ട് മുഖക്കുരു ഉണ്ടാകുമ്പോൾ അതിനു മുകളിൽ ഇടയ്ക്കിടെ തൊടുന്ന ശീലം പോലും ദോഷമാണ്.

   

ചിലർക്ക് പഴുത്ത് വീർത്ത വരുന്ന രീതിയിലുള്ള മുഖക്കുരു ഉണ്ടാകാറുണ്ട്. ഉണ്ടാകുമ്പോൾ മുഖത്തിൽ നല്ല രീതിയിൽ തന്നെ വേദനയും ചിലർക്ക് അനുഭവപ്പെടാറുണ്ട്. നിങ്ങൾക്കും ഇത്തരത്തിലുള്ള മുഖക്കുരു മുഖത്ത് ഉണ്ടെങ്കിൽ നിങ്ങളുടെ ഭക്ഷണ രീതിയിൽ അല്പം ശ്രദ്ധിക്കണം. കാരണം ഒരുപാട് എണ്ണ മെഴുക്കുള്ളതും ഒരുപാട് നെയ്യ് ഉള്ള രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും മുഖക്കുരു വർദ്ധിക്കാൻ ഇടയാക്കുന്നു. പലരീതിയിലുള്ള ബ്യൂട്ടിപാർലർ ട്രീറ്റ്മെന്റുകളും മുഖക്കുരുവിന് വേണ്ടി ചെയ്യുന്ന ആളുകളുണ്ട്.

എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ട്രീറ്റ്മെന്റുകൾ മൂലമയുടെ മുഖത്തിന് പുറമേയുള്ള കാര്യങ്ങൾ മാത്രമാണ് വ്യത്യാസം വരുത്താൻ സാധിക്കുന്നത്. യഥാർത്ഥത്തിൽ മുഖക്കുരു ഉണ്ടാകുന്നത് നിങ്ങളുടെ ചർമ്മത്തിന്റെ ഉള്ളിൽ നിന്നുമാണ് എന്നതുകൊണ്ട് ഇതിനുവേണ്ടി ശരീരത്തിന് അകത്തേക്ക് വേണ്ട ഭക്ഷണരീതിയിലാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ ചർമം കൂടുതൽ ഓയിലി ആണെങ്കിൽ ഇത് അനുസരിച്ച് നിങ്ങളുടെ ജീവിതരീതിയും അല്പം ക്രമപ്പെടുത്തണം.

ദിവസവും ധാരാളമായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ഒരുപാട് മരുന്നുകൾ വാരിവലിച്ച് ഉപയോഗിക്കാതെ നല്ല ഒരു ഓയിന്റ്മെന്റ് ആയിരിക്കും ഇതിനുവേണ്ടി ഉപയോഗിക്കുന്നത് ഉത്തമം. ഓയിൻമെന്റുകൾ ഉപയോഗിക്കുമ്പോൾ ഇവ നല്ല രീതിയിൽ തന്നെ നൈസായി പരത്തി തേക്കാൻ ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *