തൊടിയിലെ ഈ ഇലയ്ക്ക് ഇത്രയും ഗുണമോ.

പലപ്പോഴും മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗങ്ങളും നാം പരീക്ഷിച്ചിട്ടുണ്ടാകും. എന്നാൽ പലപ്പോഴും ഈ മാർഗ്ഗങ്ങളെല്ലാം നമുക്ക് ഒരുപോലെ ഫലം നൽകണമെന്ന് നിർബന്ധമില്ല. നമ്മുടെ മുഖസൗന്ദര്യത്തിന് പ്രധാനമായും വീട്ടിൽ തന്നെ ഉപയോഗിക്കാവുന്ന ഒരു മാർഗ്ഗമാണ് കറിവേപ്പില. കറിവേപ്പില മിക്സിയുടെ ജാറിൽ നല്ലപോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കി എടുക്കാം.

   

ഇതിലേക്ക് ഒരു സ്പൂൺ ചെറുനാരങ്ങയുടെ നീര് മിക്സ് ചെയ്തു നല്ലപോലെ ഇളക്കി യോജിപ്പിക്കാം. ഈ മിക്സ് ദിവസവും നിങ്ങളുടെ മുഖത്ത് കുരുക്കൾ ഉള്ള ഭാഗത്ത് കറുത്ത പാടുകൾ ഉള്ള ഭാഗത്തും തേച്ചു കൊടുക്കുന്നത് വളരെയധികം ഉപകാരപ്രദമാണ്. ഇങ്ങനെ ചെയ്യുമ്പോൾ കുരുക്കൾ പോകുന്നതിനും കറുത്ത പാടുകളിൽ അതാകുമെന്നും സഹായകമാണ്. മറ്റൊരു മിക്സ് ഇതേ വേപ്പില കൊണ്ട് തന്നെ തയ്യാറാക്കാം.

നായ ഒരു പിടി വേപ്പില മിക്സി ജാറിൽ ഒരു തുള്ളി വെള്ളം ചേർത്ത് അരച്ചെടുത്ത് ഇതിലേക്ക് ഒരു സ്പൂൺ മഞ്ഞൾപ്പൊടി മിക്സ് ചെയ്തു കൊടുക്കാം. ഇത് ഒരു പേസ്റ്റ് രൂപത്തിൽ ആകാൻ വേണ്ട വെള്ളം ചേർക്കാം. മുഖം സൗന്ദര്യത്തിന് വേണ്ടി മാത്രമുള്ള കറിവേപ്പില നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും വളരെയധികം ഉപകാരപ്രദമാണ്. കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാൻ കറിവേപ്പില ധാരാളമായി ഭക്ഷണത്തിൽ ഉപയോഗിക്കാം.

തലമുടി പൊട്ടിപ്പോകുന്നതിനെ പരിഹാരമായി കറിവേപ്പില അരച്ച് തലയിൽ പുരട്ടുന്നത് നല്ല ഫലം നൽകും. ഇത്തരത്തിൽ ഒരുപാട് ഗുണങ്ങളുള്ള ഇലയാണ് കറിവേപ്പില. അതുകൊണ്ടുതന്നെ നിങ്ങളുടെ വീട്ടുമുറ്റത്ത് ഒരു കറിവേപ്പിന്റെ തൈ നട്ടുപിടിപ്പിക്കാൻ മറക്കരുത്. നിങ്ങൾ നട്ടുപിടിപ്പിക്കുന്ന ഈ ചെടി നിങ്ങൾക്ക് ഒരുപാട് ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *