പല ആളുകൾക്കും പലരീതിയിൽ ആയിരിക്കും മുടികൊഴിച്ചിൽ എന്നത് ഒരു പ്രശ്നമായി അനുഭവപ്പെടുന്നുണ്ടായിരിക്കുക. ചില ആളുകൾക്ക് തലയിലെ മുടി ഒന്നോരണ്ടോ ആയി കൊഴിയുന്നു എന്ന ചെറിയ പ്രശ്നങ്ങൾ ആയി വരുന്നവരുണ്ട്. എന്നാൽ ധാരാളം ആയി മുടികൊഴിച്ചിൽ അനുഭവപ്പെടുന്നവരും ഉണ്ട്. മുടിയുടെ ഒരു സൈഡിൽ നിന്ന് മാത്രമായി മുടി കൊഴിഞ്ഞു പോകുന്ന അവസ്ഥ ഉള്ളവരും ഉണ്ട്.
ഇങ്ങനെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും മുടികൊഴിച്ചിലിനെ സംബന്ധിച്ച് ഉണ്ടാകാം. എന്നാൽ ഇത്തരത്തിലുള്ള മുടികൊഴിച്ചിലുകൾ ഒക്കെ എന്ത് കാരണം കൊണ്ടാണ് ഉണ്ടാകുന്നത് എന്ന് തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് എങ്കിൽ, തീർച്ചയായും വളരെ പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കും. എപ്പോഴും മുടി കൊഴിച്ചിലിനുള്ള കാരണമാണ് പ്രധാനം.
ചില ആളുകൾക്ക് അവർ കഴിക്കുന്ന ചില മരുന്നുകളുടെ റിയാക്ഷൻ ആയി മുടികൊഴിച്ചിൽ ഉണ്ടാകാം. ഇത് ആ മരുന്നുകളുടെ ഭാഗമാണ് എന്നതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തിൽ ചെറിയ മാറ്റങ്ങൾ മരുന്നുകളിൽ വരുത്താം എന്നല്ലാതെ, രോഗം മാറാതെ മരുന്നുകൾ ഉപേക്ഷിക്കാൻ കഴിയില്ല എന്നതുകൊണ്ട്, ആ പ്രശ്നത്തിനെ പരിഹരിക്കുക അല്പം ബുദ്ധിമുട്ടാണ്. എന്നാൽ അതേസമയം തന്നെ ലിവറിനോ, കിഡ്നിക്ക് രോഗബാധ ഉണ്ടാകുന്നതിനെ തുടർന്നും.
ചിലർക്ക് മുടികൊഴിച്ചിൽ ഉണ്ടാകാം. ഇത് ആ അവയവത്തിന് ചികിത്സിച്ചുകൊണ്ട് മാറ്റിയെടുക്കാം. ഇവയിൽ ഒന്നും പെടാത്ത മുടികൊഴിച്ചിൽ ആണ് എങ്കിൽ, ചെറിയ ട്രീറ്റ്മെന്റുകളിലൂടെയും മരുന്നുകളിലൂടെയും മാറ്റിയെടുക്കാം. ഏതുതരം ട്രീറ്റ്മെന്റ് ആണ് എങ്കിലും ആറുമാസമെങ്കിലും ആ ട്രീറ്റ്മെന്റ് തുടർച്ചയായി ചെയ്തശേഷം, ഫലമില്ലെങ്കിൽ മാത്രമാണ് മറ്റു ചികിത്സകളിലേക്ക് മാറാവു.