മിക്കവാറും എല്ലാ വീട്ടിലും അമ്മമാരും രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഇടിയപ്പം ഉണ്ടാക്കുന്നവർ ഉണ്ടായിരിക്കും. എന്നും ഒരേ രീതിയിലുള്ള ഇടിയപ്പം കഴിച്ചു മടുത്ത് പോയെങ്കിൽ വ്യത്യസ്തമായ രുചിയിൽ ഒരു ഇടിയപ്പം തയ്യാറാക്കി നോക്കൂ. എങ്ങനെയാണ് ഈ ഇടിയപ്പം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് അരക്കപ്പ് അരിപ്പൊടി എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക
. അതിനുശേഷം അരിപ്പൊടിയിലേക്ക് ആവശ്യത്തിന് വെള്ളം മാവ് കുഴച്ചെടുക്കുക. ഒരു 5 മിനിറ്റ് എങ്കിലും നിർത്താതെ കുഴയ്ക്കുക. അങ്ങനെയെങ്കിൽ ഇടിയപ്പം വളരെ സോഫ്റ്റ് ആയി തന്നെ ഇരിക്കും. അതിനുശേഷം ഒരു 10 മിനിറ്റ് മാറ്റി വയ്ക്കുക. അടുത്തതായി ഇടിയപ്പത്തിലേക്ക് വെക്കാനുള്ള ഫിലിംഗ് തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് എടുത്തു വയ്ക്കുക.
ശേഷം അതിലേക്ക് ആവശ്യത്തിന് ഏലക്കാപ്പൊടി ചേർത്ത് കൊടുക്കുക. അതിനുശേഷം മധുരത്തിന് ആവശ്യമായ ശർക്കര ചേർത്തു കൊടുക്കുക. ശർക്കര ഗ്രേറ്റ് ചെയ്ത് കൊടുക്കേണ്ടതാണ് ശർക്കരയ്ക്ക് പകരമായി പഞ്ചസാര ചേർത്തു കൊടുത്താലും മതി. അതിനുശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അടുത്തതായി തയ്യാറാക്കി വെച്ച ഇടിയപ്പത്തിന്റെ മാവ് സേവനാഴിയിലേക്ക് ഇഡ്ഡലി ഉണ്ടാക്കുന്ന തട്ടിലേക്ക് കുറച്ചു പിഴിഞ്ഞു ഒഴിക്കുക. ശേഷം അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന തേങ്ങയുടെ ഫീലിംഗ് വച്ചു കൊടുക്കുക.
അതിനുശേഷം അതിനുമുകളിൽ ആയി വീണ്ടും ഇടിയപ്പം പിഴിഞ്ഞ് ഒഴിക്കുക. അതിനുശേഷം ഇഡലി പാത്രത്തിൽ വെള്ളം വെച്ച് ചൂടാക്കുക. ആവി വരുന്ന സമയത്ത് തയ്യാറാക്കി വെച്ച തട്ട് വെച്ച് ആവിയിൽ ഒരു 10 മിനിറ്റ് വേവിച്ചെടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. കുട്ടികൾക്കെല്ലാം ഇത് വളരെയധികം ഇഷ്ടപ്പെടും. അതുകൊണ്ടുതന്നെ എല്ലാവരും ഒരു തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.