മുഖത്തെ ചുളിവുകളും പാടുകളും ഇനി ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കാം. ഇന്ന് തന്നെ എല്ലാവരും ചെയ്തു നോക്കൂ. | Face Care Tips

മുഖത്ത് ചുളിവുകളും പാടുകളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. മുഖത്ത് ഉണ്ടാകുന്ന ഇത്തരം ചുളിവുകളും പാടുകളും ഇല്ലാതാക്കാൻ വിപണിയിൽ ധാരാളം ക്രീമുകൾ ലഭ്യമാണ് എന്നാൽ അവയെല്ലാം വിശ്വസിച്ചു വാങ്ങാനും സാധിക്കില്ല. എന്തുകൊണ്ടെന്നാൽ മുഖത്ത് എന്തെങ്കിലും തരത്തിലുള്ള റിയാക്ഷനുകൾ ഉണ്ടാകുമോ എന്ന ഭയം ഒന്നുകൊണ്ട് മാത്രമാണ്. എന്നാൽ ഇനി ഭയപ്പെടേണ്ടതില്ല. വീട്ടിലുള്ള 3 സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് മുഖത്തിന് യാതൊരു ദോഷവും ഉണ്ടാക്കാത്ത ഒരു ഫെയ്സ് പാക്ക് തയ്യാറാക്കാം.

   

ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി അരക്കപ്പ് ചോറ് എടുക്കുക. ഏത് ടൈപ്പ് ചോറു വേണമെങ്കിലും എടുക്കാം. ശേഷം അത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക. ഒട്ടും തന്നെ വെള്ളം ചേർക്കരുത്. ശേഷം അതിലേക്ക് ചെറിയ ചൂടോടുകൂടിയ പാല് രണ്ട് ടീസ്പൂൺ ചേർക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

അതിനുശേഷം മുഖത്ത് തേച്ചുപിടിപ്പിക്കുക. ചുണ്ടിന്റെ സൈഡിലെ വരകളും ചുളിവുകളും അതുപോലെ മുഖത്ത് ഉണ്ടാകുന്ന ഏതുതരം പാടുകളും ഈ രീതിയിൽ ഫേസ് പാക്ക് ഉണ്ടാക്കി തേക്കുകയാണെങ്കിൽ നല്ല റിസൾട്ട് തന്നെ ലഭിക്കും. വൈകുന്നേരങ്ങളിൽ ഇത് ഉണ്ടാക്കാൻ എല്ലാവരും ശ്രദ്ധിക്കുക. അതിനുശേഷം രാത്രിയിൽ കിടക്കുന്നതിനു മുൻപായി മുഖത്ത് തേച്ച് പിടിപ്പിക്കുക.

അതിനുശേഷം 30 മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക. ശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകിയെടുക്കുക. ഈ രീതിയിൽ എല്ലാ ദിവസവും ചെയ്യാമെങ്കിൽ വളരെ നല്ലത്. എല്ലാ ദിവസവും ചെയ്യാൻ സാധിക്കാത്തവർ ആഴ്ചയിൽ ഒരു മൂന്ന് പ്രാവശ്യം എങ്കിലും ഇതുപോലൊരു ഫേസ് പാക്ക് ഉണ്ടാക്കി പുരട്ടുക. ഇനി വില കൂടിയ ക്രീമുകൾ ഒന്നും വാങ്ങേണ്ടതില്ല വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഫേസ് പാക്ക് തയ്യാറാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *