മിക്കവാറും എല്ലാ സ്ഥലങ്ങളിലും ധാരാളമായി കാണപ്പെടുന്ന ചെടിയാണ് തൊട്ടാവാടി. നിറയെ മുള്ളുകളുള്ള ഈ ചെടിയെ പറിച്ചു കളയുകയാണ് പതിവ്. എന്നാൽ ഇതിന്റെ ഗുണങ്ങളെ പറ്റി അറിയാം. തൊട്ടാവാടിയുടെ ഇലകൾ ചുരുങ്ങി പോകുന്നത് നാം കാണാറുണ്ട്. നാം തൊട്ടാവാടിയെ തൊടുമ്പോൾ ഭിത്തിക്ക് കനം കുറഞ്ഞ അതിന്റെ കോശങ്ങളിലെ ജലം തണ്ടിലേക്ക് കയറുകയും ഇലകൾ ചുരുങ്ങി പോവുകയും ആണ് ചെയ്യുന്നത്. തൊട്ടാവാടികൾ മൂന്ന് തരത്തിൽ കാണുന്നു.
ചെറു തൊട്ടാവാടി, ആന തൊട്ടാവാടി, നീർ തൊട്ടാവാടി എന്നിങ്ങനെയാണ്. തൊട്ടാവാടിയുടെ വേരിൽ 10 ശതമാനത്തോളം ടാനിൽ എന്ന രാസഘടകവും വിത്തിൽ ഗാലക്ട്രോസ്, മന്നോസ് എന്നീ രാസഘടകങ്ങളും അടയിരിക്കുന്നു. തൊട്ടാവാടിയുടെ ഇലകൾക്ക് കയ്യ്പ്പ് രുചിയാണ് ഉള്ളത്. ബാഹ്യ വസ്തുക്കളോടുള്ള പ്രതികരണത്തിൽ നിന്നാണ് തൊട്ടാവാടിയുടെ ഔഷധ ഗുണങ്ങളെ കണ്ടെത്തിയത്. ബാഹ്യ വസ്തുക്കളുടെ ഇടപെടൽ മൂലമുണ്ടാകുന്ന അലർജികൾക്കെല്ലാം തൊട്ടാവാടി വളരെ നല്ല മരുന്നാണ്.
ആയുർവേദവിധിപ്രകാരം വ്രണം, ശ്വാസ വൈഷമ്യം എന്നിവ അകറ്റുന്നതിന് വലിയ മരുന്നാണിത്. കഫം ഇല്ലാതാക്കുന്നതിനും രക്തശുദ്ധിക്ക് തൊട്ടാവാടി ഉപയോഗിക്കുന്നു. ചതവിനും ഉരുവിടും തൊട്ടാവാടിയുടെ ഇല അരച്ചിടുന്നത് നല്ലതാണ്. മുറിവുകൾ ഉണങ്ങുന്നതിന് തൊട്ടാവാടിയുടെ ഇല അരച്ചിടുന്നത് നല്ലതാണ്. ശരീരത്തിലെ ഞരമ്പുകളുടെ ശക്തി വർധിക്കുന്നതിന് തൊട്ടാവാടി സമൂലം ചേർത്ത് കഞ്ഞിവെച്ച് കഴിക്കുന്നത് വളരെ നല്ലതാണ്.
തൊലിയിലുണ്ടാകുന്ന പലതരത്തിലുള്ള അലർജിക് തൊട്ടാവാടിയുടെ ഇല എണ്ണ കാച്ചി ഉപയോഗിച്ചാൽ ശമനമുണ്ടാകും. സ്ത്രീകളിൽ ആർത്തവ സമയത്തെ അമിത രക്തസ്രാവം ഇല്ലാതാക്കാൻ ഇതിന്റെ ഇല ഇടിച്ചുപിഴിഞ്ഞു തേനിൽ ചേർത്ത് കഴിക്കുന്നത് നല്ലതാണ്. തൊട്ടാവാടിയെ ഇനിയും നിസ്സാരമായി കാണാതെ ആരോഗ്യപ്രദമായ രീതിയിൽ ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.